തടക്കൂൽ താഴ ഗ്രൌണ്ട് ഉദ്ഘാടനം ചെയ്തു.
Friday 24 March 2023 12:03 AM IST
കല്ലാച്ചി : കയർഭൂവസ്ത്രം വിരിച്ച് നവീകരിച്ച തെരുവൻപറമ്പ് തടക്കൂൽ താഴ ഗ്രൗണ്ടിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. കായിക മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് ഗ്രാമ പഞ്ചായത്ത് നവീകരണ പ്രവൃത്തി നടത്തുന്ന വാണിമേൽ പുഴയോരത്തെ ഈ ഗ്രൗണ്ടിനെ സ്റ്റേഡിയമാക്കി ഉയർത്തുന്നതിന് ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റിൽ 50 ലക്ഷം നീക്കി വെച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം സി.വി.എം. നജ്മ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി.കെ. നാസർ, എം.സി, സുബൈർ, അംഗങ്ങളായ റീന കിണമ്പറേമ്മൽ,പി.പി. ബാലകൃഷ്ണൻ,വി.പി. കുഞ്ഞിരാമൻ,കെ.പി. കുമാരൻ, ഇ.കുഞ്ഞാലി, ഈന്തുള്ളതിൽ ഹാരിസ് എന്നിവർ സംബന്ധിച്ചു.വൈസ് പ്രസിഡന്റ് അഖില മര്യാട്ട് സ്വാഗതം പറഞ്ഞു.