നിരോധിത പുകയില വസ്തുക്കൾ പിടികൂടി

Thursday 23 March 2023 9:41 PM IST
പിടിയിലായ ബിജു

അടൂർ : നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി സ്ത്രീകൾ അടക്കം മൂന്നുപേരെ പിടികൂടി. അടൂർ മണക്കാല സർവോദയം ജംഗ്ഷനിലെ കടയിൽ നിന്നും, വീട്ടിൽ നിന്നുമാണ് 717 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. മണക്കാല തൂവയൂർ നോർത്ത് ചാങ്ങീലെത്ത് വീട്ടിൽ ബിജു (48), ഉഷാകുമാരി (50), ഉഷാകുമാരിയുടെ മകൾ അഞ്ജന (23) എന്നിവരെയാണ് ഡാൻസാഫ് സംഘവും അടൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്.അടൂർ പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിൽ എസ്.ഐ മനീഷ്.എം, ഡാൻസാഫ് എസ് ഐ അജി സാമൂവൽ, എ.എസ്.ഐ അജികുമാർ, സി.പി.ഓമാരായ സുജിത്, മിഥുൻ ജോസ്, ബിനു, ശ്രീരാജ്, അഖിൽ, അടൂർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അജിത്, സി.പി.ഓമാരായ അനീഷ്, സതീഷ് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.