കിണറുകളുടെ സമർപ്പണം നടത്തി

Friday 24 March 2023 12:07 AM IST

പത്തനംതിട്ട : ലോക ജല ദിനത്തോടനുബന്ധിച്ച് ഓമല്ലൂർ ഗ്രാമപഞ്ചായത്തിലെ മച്ചിക്കാട് ലക്ഷം വീട് കോളനിയിൽ പൂർത്തീകരിച്ച കിണറുകളുടെ സമർപ്പണം കളക്ടർ ദിവ്യ എസ്. അയ്യർ നിർവഹിച്ചു. ഇലന്തൂർ ബ്ലോക്ക് പ്രസിഡന്റ് ജെ. ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ,എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ജോൺസൺ പ്രേംകുമാർ, അസി.ഡയറക്ടർ കെ.ഇ.വിനോദ് കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, ഇലന്തൂർ ബ്ലോക്ക് മെമ്പർ വി.ജി. ശ്രീവിദ്യ, ഷാജി ജോർജ്, സാലി തോമസ്, അഡ്വ.മനോജ് കുമാർ, എൻ.മിഥുൻ, മിനി വർഗീസ്, സുജാത, കെ.സി. അജയൻ, അന്നമ്മ, ജി. സുരേഷ് കുമാർ, റിജു കോശി, കെ. അമ്പിളി, എം.ആർ. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.