ഭഗത്‌സിംഗ് രക്തസാക്ഷിത്വ ദിനാചരണം നടത്തി
Friday 24 March 2023 12:11 AM IST
പത്തനംതിട്ട : ഭഗത്‌സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു രക്തസാക്ഷിത്വ ദിനാചരണം നടത്തി. വിദ്യാർത്ഥി സംഘടനയായ എ.ഐ.ഡി.എസ്.ഒയും യുവജന സംഘടന എ.ഐ.ഡി.വൈ.ഒയും സംയുക്തമായി നടത്തിയ പരിപാടിയിൽ എ.ഐ.ഡി.എസ്.ഒ ജില്ലാ പ്രസിഡന്റ് അജിത്. ആർ അനുസ്മരണ പ്രഭാഷണം നടത്തി. എ.ഐ.ഡി.വൈ.ഒ ജില്ലാ ജോയിന്റ് സെക്രട്ടറി ശരണ്യാരാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മിഥുൻ.എം, കാതോലിക്കേറ്റ് കോളജ് യൂണിറ്റ് പ്രസിഡന്റ് പ്രവിത.പി, സെക്രട്ടറി അരവിന്ദ് എസ്.ഗോപാൽ, എ.ഐ.ഡി.വൈ.ഒ ജില്ലാ കമ്മിറ്റിയംഗം സുരേഷ് കുമാർ കല്ലേലി എന്നിവർ പ്രസംഗിച്ചു. എ.ഐ.ഡി.എസ്.ഒ കാതോലിക്കേറ്റ് കോളജ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോളജ് ക്യാമ്പസിൽ ഭഗത്‌സിംഗ് രക്തസാക്ഷിത്വ ദിനാചരണവും അനുസ്മരണ യോഗവും നടത്തി.