കോൺഗ്രസിന് ഒാർക്കാപ്പുറത്തെ പ്രഹരം, ബി.ജെ.പിക്ക് മറ്റൊരായുധം

Friday 24 March 2023 12:00 AM IST

ന്യൂഡൽഹി:ലണ്ടൻ പ്രസംഗത്തിന്റെ പേരിൽ രാഹുൽ ഗാന്ധിയുടെ

ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ബി.ജെ.പിയുടെ വാദങ്ങൾക്ക് കരുത്തു പകരുന്നതാണ് സൂറത്ത് കോടതി വിധി. പ്രസംഗങ്ങളിൽ രാഹുൽ യാഥാർത്ഥ്യബോധമില്ലാത്ത കാര്യങ്ങൾ വിളിച്ചു പറയുന്നുവെന്ന ബി.ജെ.പി ആരോപണത്തെ കോടതി വിധി ശക്തിപ്പെടുത്തുമ്പോൾ രാഷ്‌ട്രീയ വിരോധത്താൽ ആക്രമിക്കുകയാണെന്ന സഹതാപം നേടാനാകും കോൺഗ്രസ് നീക്കം.

പാർലമെന്റിൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള ചർച്ചയ്‌ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വ്യവസായി അദാനിയെയും ബന്ധപ്പെടുത്തിയുള്ള പ്രസംഗത്തിനെതിരെ ബഡ്‌ജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തിൽ ബി.ജെ.പി കടുത്ത വിമർശനമാണ് ഉയർത്തിയത്. രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ പരാതി പ്രിവിലേജസ് കമ്മിറ്റിക്ക് മുന്നിലാണ്. ഇതിനിടയിലാണ് കേന്ദ്രസർക്കാർ പ്രതിപക്ഷത്തിന്റെ വായ്‌മൂടിക്കെട്ടിയെന്നും പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും മറ്റുമുള്ള ആരോപണങ്ങൾ രാഹുൽ ലണ്ടനിൽ ഉയർത്തിയത്. ബഡ്‌ജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ അദാനി വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം നേരിടാൻ ഭരണപക്ഷം ആയുധമാക്കിയത് രാഹുലിന്റെ ലണ്ടൻ പ്രസംഗമാണ്. രാഹുൽ മാപ്പു പറയണമെന്നും ലോക്‌സഭാംഗത്വം റദ്ദാക്കാൻ സമിതി രൂപീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെടുന്നു.

പാർലമെന്റിൽ ഈ കോലാഹലങ്ങൾ നടക്കുമ്പോൾ തന്നെയാണ് ഡൽഹി പൊലീസ് ഭാരത് ജോഡോ യാത്രയിലെ പ്രസംഗത്തിന് രാഹുലിന് നോട്ടീസ് നൽകിയത്. രാജ്യത്ത് സ്‌ത്രീകൾ ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നുണ്ടെന്നും പൊലീസിൽ പരാതിപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും തന്നോട് ചില പെൺകുട്ടികൾ വെളിപ്പെടുത്തിയെന്ന് ശ്രീനഗറിൽ പറഞ്ഞതായിരുന്നു വിഷയം. പ്രസംഗം ഏറ്റുപിടിച്ച പൊലീസ് പെൺകുട്ടികളുടെ വിവരങ്ങൾ തേടിയാണ് നോട്ടീസ് അയച്ചതും പിന്നീട് വസതിയിലെത്തിയതും. വിവരം നൽകാൻ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് രാഹുൽ. വിവരം നൽകിയില്ലെങ്കിൽ രാഹുൽ നുണ പ്രചാരകനാണെന്ന് സ്ഥാപിക്കാൻ ബി.ജെ.പിക്കാകും.

കഴിഞ്ഞ ദിവസം കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ 'നിർഭാഗ്യവശാൽ താൻ ഒരു എം.പിയായി' എന്ന പരാമർശത്തിന്റെ പേരിലും രാഹുൽ വിമർശനമേറ്റുവാങ്ങി. പത്രസമ്മേളനത്തിനിടെ എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് അതു തിരുത്താൻ രാഹുലിനോട് ആവശ്യപ്പെട്ടതിനെയും ബി.ജെ.പി കളിയാക്കി. 2019ൽ ലോക്‌സഭാ പ്രചാരണത്തിനിടെ നരേന്ദ്രമോദിയെ ലക്ഷ്യമിട്ട പ്രസംഗത്തിന്റെ പേരിൽ സൂററ്റിലെ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ രാഹുലിന്റെ നാക്ക് ശരിയല്ലെന്ന് ബി.ജെ.പിക്ക് സ്ഥാപിക്കാനായി.

ലണ്ടൻ പ്രസംഗത്തിനൊപ്പം സൂററ്റ് കേസ് വിധിയും അദാനി വിഷയത്തിലെ പ്രതിപക്ഷ ആക്രമണം നേരിടാൻ ബി.ജെ.പി ഉപയോഗിച്ചേക്കും.

അതേസമയം അപ്പീലുകൾക്ക് പോകാനുള്ളതിനാൽ കോടതി വിധിയെ പരസ്യമായി തള്ളിപ്പറയാൻ ശ്രമിക്കാതെ ബി.ജെ. പിയുടെ രാഷ്‌ട്രീയ പകപോക്കലാണെന്ന മട്ടിലാകും കോൺഗ്രസ് നീക്കം. അപ്പീൽ കോടതികളിലെ വിധികൂടി വന്ന ശേഷമേ കോൺഗ്രസിന്റെ തന്ത്രങ്ങൾ രൂപപ്പെടാനിടയുള്ളൂ. ലണ്ടൻ പ്രസംഗത്തെ ആക്രമിച്ച ബി.ജെ.പിക്ക് കൃത്യമായ മറുപടി നൽകാനാകാത്ത പാർട്ടിക്ക് ഇരുട്ടടിയാണ് കോടതി വിധി.

മു​ഹ​മ്മ​ദ് ​ഫൈ​സ​ലി​ന്റെ​ ​വ​ഴി​യേ​ ​രാ​ഹു​ൽ​ ?

ന്യൂ​ഡ​ൽ​ഹി​ ​:​ ​വ​ധ​ശ്ര​മ​ക്കേ​സി​ൽ​ ​പ​ത്ത് ​വ​ർ​ഷം​ ​ക​ഠി​ന​ത​ട​വി​ന് ​ശി​ക്ഷി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​ല​ക്ഷ​ദ്വീ​പ് ​എം.​പി​യാ​യി​രു​ന്ന​ ​മു​ഹ​മ്മ​ദ് ​ഫൈ​സ​ലി​നെ​ ​അ​സാ​ധാ​ര​ണ​ ​വേ​ഗ​ത്തി​ലാ​ണ് ​ലോ​ക്‌​സ​ഭാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അ​യോ​ഗ്യ​നാ​ക്കി​യ​ത്.​ ​കു​റ്ര​ക്കാ​ര​നെ​ന്ന് ​ക​ണ്ടെ​ത്തി​യ​ ​വി​ധി​ ​ക​വ​ര​ത്തി​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​സ്റ്റേ​ ​ചെ​യ്യാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു​ ​ന​ട​പ​ടി.​ ​പി​ന്നീ​ട് ​ശി​ക്ഷാ​വി​ധി​ ​ഹൈ​ക്കോ​ട​തി​ ​സ്റ്രേ​ ​ചെ​യ്‌​തെ​ങ്കി​ലും,​ ​എം.​പി.​സ്ഥാ​നം​ ​പു​നഃ​സ്ഥാ​പി​ച്ചി​ല്ല.​ ​ല​ക്ഷ​ദ്വീ​പി​ൽ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ഖ്യാ​പി​ച്ച​ ​കേ​ന്ദ്ര​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മീ​ഷ​ൻ​ ​ന​ട​പ​ടി​യെ​ ​ചോ​ദ്യം​ ​ചെ​യ്‌​ത് ​മു​ഹ​മ്മ​ദ് ​ഫൈ​സ​ൽ​ ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ച്ചി​രു​ന്നു.​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​ക്കെ​തി​രെ​ ​ല​ക്ഷ​ദ്വീ​പ് ​ഭ​ര​ണ​കൂ​ട​വും​ ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ച്ചി​ട്ടു​ണ്ട്.​ ​അ​ന്തി​മ​വി​ധി​ ​വ​ര​ട്ടേ​യെ​ന്ന​ ​നി​ല​പാ​ടി​ലാ​ണ് ​ലോ​ക്‌​സ​ഭാ​ ​സെ​ക്ര​ട്ടേ​റി​യ​റ്ര് ​എ​ന്നാ​ണ് ​സൂ​ച​ന.

രാ​ഹു​ൽ​ ​ഗാ​ന്ധി​ ​മാ​പ്പു​പ​റ​യു​ക​ ​ത​ന്നെ​ ​വേ​ണം​ ​-​ ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​രൻ

ന്യൂ​ഡ​ൽ​ഹി​:​ഒ​രു​ ​സ​മു​ദാ​യ​ത്തെ​യാ​കെ​ ​ക​ള്ള​ന്മാ​രെ​ന്ന് ​വി​ളി​ച്ച​തി​ന് ​കോ​ട​തി​ ​ശി​ക്ഷി​ച്ച​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​ഇ​നി​യെ​ങ്കി​ലും​ ​മാ​പ്പ് ​പ​റ​യാ​ൻ​ ​ത​യ്യാ​റാ​ക​ണ​മെ​ന്ന് ​കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.​ ​മാ​ന​ന​ഷ്ട​ക്കേ​സി​ൽ​ ​ശി​ക്ഷി​ക്ക​പ്പെ​ട്ട​പ്പോ​ൾ​ ​കോ​ട​തി​യെ​ ​ചീ​ത്ത​ ​വി​ളി​ക്കു​ന്ന​ ​കോ​ൺ​ഗ്ര​സ് ​സം​സ്കാ​രം​ ​ജ​നാ​ധി​പ​ത്യ​ത്തി​ന് ​അ​പ​മാ​ന​മാ​ണ്.​ ​നി​യ​മ​ത്തി​ന്റെ​ ​പ​രി​ര​ക്ഷ​ ​ചി​ല​ർ​ ​മാ​ത്ര​മ​നു​ഭ​വി​ച്ച​ ​രീ​തി​ ​പു​തി​യ​ ​ഇ​ന്ത്യ​യി​ൽ​ ​ഇ​ല്ലെ​ന്ന് ​വ​യ​നാ​ട് ​എം.​പി​ ​മ​ന​സ്സി​ലാ​ക്ക​ണം.​ ​ഒ​രു​ ​സ​മൂ​ഹ​ത്തെ​ ​അ​ട​ച്ചാ​ക്ഷേ​പി​ച്ച് ​ആ​ളാ​വാ​ൻ​ ​ശ്ര​മി​ച്ചാ​ൽ​ ​നീ​തി​പീ​ഠം​ ​ഇ​ട​പെ​ടു​ന്ന​ ​രാ​ജ്യ​മാ​ണ് ​ഇ​ന്ത്യ.​ ​കു​ടും​ബാ​ധി​പ​ത്യ​ ​രാ​ജ്യ​ത്തി​ൽ​ ​നി​ന്ന് ​ജ​നാ​ധി​പ​ത്യ​ ​രാ​ജ്യ​ത്തി​ലേ​ക്ക് ​ഭാ​ര​തം​ ​മാ​റി​യ​ത് ​ഇ​നി​യും​ ​ഉ​ൾ​ക്കൊ​ള്ളാ​നാ​യി​ല്ലെ​ങ്കി​ൽ​ ​കോ​ട​തി​യെ​ ​പ​ഴി​ച്ചി​ട്ട് ​കാ​ര്യ​മി​ല്ല.​ ​വ​ട​ക്കു​വി​ട്ട് ​വ​യ​നാ​ട്ടി​ലെ​ത്തി​ ​ജ​യി​ക്കേ​ണ്ട​ ​ഗ​തി​കേ​ട് ​എ​ങ്ങ​നെ​യു​ണ്ടാ​യെ​ന്ന് ​രാ​ഹു​ൽ​ ​സ്വ​യം​ ​ചോ​ദി​ക്ക​ണ​മെ​ന്നും​ ​കേ​ന്ദ്ര​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​ഭാ​ര​ത​ത്തേ​യും​ ​ഭാ​ര​തീ​യ​രേ​യും​ ​ലോ​ക​ത്തി​ന് ​മു​ന്നി​ൽ​ ​ഇ​ക​ഴ്ത്തി​ ​കാ​ണി​ക്കു​ന്ന​ ​ശീ​ലം​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​അ​വ​സാ​നി​പ്പി​ക്ക​ണം.​ ​വി​ ​മു​ര​ളീ​ധ​ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.