ന​ഷ്ട​പ​രി​ഹാ​രം വിതരണം അടുത്തമാസം ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈവേ; ത്രീഡി വി​ജ്ഞാ​പ​നം പൂ​ർ​ത്തി​യാ​യി

Friday 24 March 2023 12:05 AM IST

പാലക്കാട്: പാ​ല​ക്കാ​ട് - കോ​ഴി​ക്കോ​ട് ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈവേയ്ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്നതിന്റെ ഭാ​ഗ​മാ​യി അ​ഞ്ച് വി​ല്ലേ​ജു​ക​ളു​ൾ​പ്പെടെ ഒ​മ്പ​ത് മേ​ഖ​ല​ക​ളു​ടെ കൂ​ടി ത്രീഡി വി​ജ്ഞാ​പ​നം ദേ​ശീ​യപാ​ത അ​തോ​റി​റ്റി ഇ​ന്ത്യ​ൻ ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പാ​ല​ക്കാ​ട് ര​ണ്ടാം ബ്ലോ​ക്ക് 76, 60, മ​ല​മ്പു​ഴ ര​ണ്ടാം ബ്ലോ​ക്ക് 38, 37, അ​ക​ത്തേ​ത്ത​റ ബ്ലോ​ക്ക് 25, 24, പൊ​റ്റ​ശ്ശേ​രി ഒ​ന്നാം ബ്ലോ​ക്ക് ഒ​മ്പ​ത്, പ​യ്യ​ന​ടം ബ്ലോ​ക്ക് 22, അ​ല​ന​ല്ലൂ​ർ മൂ​ന്ന് എ​ന്നി​വ​യു​ടെ​ ത്രീഡി വി​ജ്ഞാ​പ​നമാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ലെ മ​ണ്ണാ​ർ​ക്കാ​ട്, പാ​ല​ക്കാ​ട് താ​ലൂ​ക്കു​ക​ളി​ലെ ഹൈ​വെ സ്പ​ർ​ശി​ച്ച് പോ​കു​ന്ന മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും ത്രീഡി വി​ജ്ഞാ​പ​നം പൂ​ർ​ത്തി​യാ​യി.

ജി​ല്ല​യി​ൽ 61.440 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മാ​ണ് പാ​തയ്​ക്കു​ള്ള​ത്. ആ​ദ്യ​ഘ​ട്ട വി​ജ്ഞാ​പ​ന പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ ഹി​യ​റിംഗ് പൂ​ർ​ത്തി​യാ​യി. ബാ​ക്കി​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഹി​യ​റിംഗ് അ​ടു​ത്ത​യാ​ഴ്ച തു​ട​ങ്ങും. ന​ഷ്ട​പ​രി​ഹാ​ര തു​കയ്​ക്ക് അ​ർ​ഹ​ത തെ​ളി​യി​ക്കു​ന്ന ആ​ധാ​ര​മു​ൾ​പ്പെ​ടെ​യു​ള്ള 15 നി​ശ്ചി​ത രേ​ഖ​ക​ൾ ഭൂ​വു​ട​മ ഹി​യ​റിംഗ് സ​മ​യ​ത്ത് ഹാ​ജ​രാ​ക്ക​ണം. മി​ക്ക​വാ​റും ഏ​പ്രി​ൽ ആ​ദ്യ​വാ​ര​ത്തി​ൽ ത​ന്നെ ഉ​ട​മ ന​ൽ​കു​ന്ന ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​റു​ക​ളി​ലേ​ക്ക് ന​ഷ്ട​പ​രി​ഹാ​രം കൈ​മാ​റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. പാ​ത ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ജ്ഞാ​പ​ന​ത്തി​ലു​​ൾ​​പ്പെ​ടാ​ത്ത സ്ഥ​ല​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​വ​യു​ടെ പ്ര​ത്യേ​ക വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കു​മെ​ന്നും ദേ​ശീ​യ​പാ​ത സ്ഥ​ല​മെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

ഭൂമി ഏറ്റെടുക്കൽ സംശയങ്ങൾക്ക് ബന്ധപ്പെടണം

ഗ്രീൻഫീൽഡ് ഹൈവേ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്ന ഭൂവുടമകൾ നഷ്ടപരിഹാരത്തിന് ലാൻഡ് അക്വിസിഷൻ ഓഫീസിൽ നൽകേണ്ട രേഖകൾ സംബന്ധിച്ച് വ്യാജവാർത്തകൾ പ്രചരിക്കുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കോട്ടമൈതാനം രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയത്തിന് എതിർവശത്ത് പ്രവർത്തിക്കുന്ന എൽ.എ എൻ.എച്ച് ഡെപ്യൂട്ടി കളക്ടർ, സ്‌പെഷ്യൽ തഹസിൽദാർമാർ എന്നിവരുടെ ഓഫീസുമായി ബന്ധപ്പെടണമെന്ന് സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. നിലം ഇനത്തിൽപ്പെട്ട ഭൂമി ഡാറ്റ ബാങ്കിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന സാക്ഷ്യപത്രം കൃഷി ഓഫീസിൽ നിന്നും ലഭ്യമാക്കി നൽകിയാൽ അത്തരം ഭൂമിക്ക് പുരയിടം ഇനത്തിൽപ്പെട്ട ഭൂമിയുടെ നഷ്ടപരിഹാരം ലഭിക്കും എന്ന രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നത്. ഫോൺ: 0491 2505388.