സർക്കാർ മറുപടി ഇമെയിൽ വഴി

Friday 24 March 2023 12:20 AM IST

തിരുവനന്തപുരം: പൊതുജനങ്ങൾ സമർപ്പിക്കുന്ന നിവേദനങ്ങളിലും അപേക്ഷകളിലും ഇമെയിൽ ഐ.ഡി ലഭ്യമാണെങ്കിൽ ഇ വകുപ്പ് ഓഫീസ് സംവിധാനം വഴി മറുപടി ലഭ്യമാക്കാൻ വകുപ്പുകൾക്ക് സർക്കാർ നിർദ്ദേശം നൽകി. ഇതുവഴി സർക്കാരിൽ നിന്നുളള മറുപടികളും അനുബന്ധ ഉത്തരവുകളും സമയബന്ധിതമായി ഇമെയിലായി അപേക്ഷകന് ലഭിക്കും. പരാതികൾ നൽകുമ്പോൾ ഇമെയിൽ വിലാസം രേഖപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പരാതി പരിഹാര അദാലത്തുകളിലും മറ്റ് പൊതുഅപേക്ഷകളിലും ഇമെയിൽ ഐ.ഡി നിർബന്ധമായും രേഖപ്പെടുത്തണമെന്നും ഐ.ടി വകുപ്പ് അറിയിച്ചു.