ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിൽ ഫാംപോണ്ട്
Friday 24 March 2023 12:27 AM IST
ചാത്തന്നൂർ: ലോകജല ദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ ആലുംകടവിൽ നിർമിച്ച ഫാംപോണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീലാബിനു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഡൈനീഷ റോയസൺ അദ്ധ്യക്ഷയായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എലിയായമ്മ ജോൺസൺ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കു, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലാൽ ചിറയത്ത്, പഞ്ചായത്ത് അംഗങ്ങളായ കലാദേവി,ഷാജി ലൂക്കോസ്, അനിൽകുമാർ, രഞ്ജു ശ്രീലാൽ, രാജു, അസിസ്റ്റന്റ് സെക്രട്ടറി ഫവാസ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ രജന, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.