കെട്ടിട നിർമ്മാണ പെർമിറ്റ്: ഫീസ് 100 രൂപ വരെ കൂടാം
തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിർമ്മാണ പെർമിറ്റിന് നിലവിൽ 150 മീറ്റർ സ്‌ക്വയർ (1614 സ്ക്വയർ ഫീറ്റ് ) വരെ ഒരു മീറ്റർ സ്‌ക്വയറിന് അഞ്ചു രൂപയും, അതിന് മുകളിൽ 15 രൂപയുമാണ് ഫീസ്. അത് 25 മുതൽ 100 രൂപ വരെ വർദ്ധിച്ചേക്കും. 100 രൂപ വർദ്ധിപ്പിച്ചാൽ 1500 സ്ക്വയർ ഫീറ്റ് വീടിന് പെർമിറ്റ് ഫീസ് മാത്രം 15000 രൂപ നൽകണം.
അപേക്ഷാ ഫീസിനും പ്രളയ സെസിനും ജി.എസ്.ടിക്കും പുറമെയാണ് പെർമിറ്റ് ഫീസിലെ വർദ്ധന. രാജ്യത്ത് ഏറ്റവും കുറഞ്ഞ പെർമിറ്റ് ഫീസ് ഈടാക്കുന്ന കോയമ്പത്തൂർ നഗരസഭയിൽ ഒരു മീറ്റർ സ്‌ക്വയറിന് 563 രൂപയാണെന്നും, അത്രത്തോളം വർദ്ധന ഉണ്ടാകില്ലെന്നും മന്ത്രി രാജേഷ്പ റഞ്ഞു. സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക് വസ്തു നികുതി ഒഴിവാക്കിയിട്ടുണ്ട്.നേരത്തേ 30 ചതുരശ്ര മീറ്റർ വരെ ബി.പി.എൽ വിഭാഗങ്ങൾക്ക് മാത്രമായിരുന്നു നികുതിയിളവ്. ഈ ഇളവ് ഫ്ളാറ്റുകൾക്ക് ബാധകമല്ല. തദ്ദേശ സ്ഥാപനങ്ങളുടെ തനത് വരുമാനം കൂട്ടാനാണ് കെട്ടിട നികുതിയും പെർമിറ്റ് ഫീസും വർദ്ധിപ്പിക്കുന്നത്.
.'കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസിൽ രാജ്യത്ത് അമ്പരപ്പിക്കും വിധമുള്ള കുറവാണ് കേരളത്തിലുള്ളത്. കാലാനുസൃതമായ മാറ്റം അനിവാര്യമാണ്.'
-എം.ബി.രാജേഷ്
തദ്ദേശ മന്ത്രി.