ബോധവത്കരണ സെമിനാർ
Friday 24 March 2023 12:57 AM IST
പെരിന്തൽമണ്ണ: മൗലാന കോളേജ് ഒഫ് ഫാർമസി ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്, അങ്ങാടിപ്പുറം കുടുംബാരോഗ്യ കേന്ദ്രം, ടി ബി യൂണിറ്റ് വളാഞ്ചേരി എന്നിവരുടെ സഹകരണത്തോടെ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ മൗലാന ഫാർമസി കോളേജ് പ്രിൻസിപ്പൽ ഡോ. കെ.പി മുഹമ്മദ് ഹനീഫ നിർവഹിച്ചു. ഫാർമസി കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. പി.പി നസീഫ് അദ്ധ്യക്ഷത വഹിച്ചു. ഡോ.നീമ വേണുഗോപാൽ ക്ലാസെടുത്തു. ഫാർമസി പ്രാക്ടീസ് വകുപ്പ് മേധാവി ഡോ.സി മുഹാസ് നേതൃത്വം നൽകി. അങ്ങാടിപ്പുറം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ കെ. സുബ്രഹ്മണ്യൻ, വളാഞ്ചേരി ടി ബി യൂണിറ്റ് സീനിയർ ട്രീറ്റ്‌മെന്റ് സൂപ്പർവൈസർ പി.കെ വിജയൻ, അദ്ധ്യാപകരായ ഡോ. ടി.എസ് കൃഷ്‌ണേന്ദു, കെ.എസ് നവമി എന്നിവർ സംസാരിച്ചു.