സാമൂഹ്യ വിരുദ്ധ ശല്യം: തെരുവുവിളക്ക് സ്ഥാപിച്ചു

Friday 24 March 2023 12:05 AM IST
സമുഹ്യ വിരുദ്ധ ശല്യം വർധിച്ചതോടെ നാടപടിയുമായി, ബ്ലോക്ക് വൈസ് പ്രസിഡന്റ്.

വണ്ടൂർ: സാമുഹ്യ വിരുദ്ധ ശല്യം വർദ്ധിച്ചതിനെതുടർന്ന് കോക്കാടൻ കുന്ന് പാലത്തിന് സമീപം സോളാർ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച് ബ്ളോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സാജിത ഉദ്ഘാടനം ചെയ്തു.

ഈ ഭാഗങ്ങൾ കേന്ദ്രീകരിച്ച് രാത്രിയായാൽ ലഹരി വിൽപ്പനസജീവമായിരുന്നു.ഇവിടത്തെ ഓവുപാലത്തിന്റെ അടിഭാഗം കേന്ദ്രീകരിച്ചാണ് സാമൂഹ്യ വിരുദ്ധ പ്രവർത്തനം. വാർഡംഘം കെ.പി. മൈഥിലി അദ്ധ്യക്ഷത വഹിച്ചു. ഹനീഫ വാളശേരി, അബ്ദുൾ ജലീൽ കുണ്ടു തൊടിക, രായിൻ പൊത്തങ്ങോടൻ ,സാഹിർ നെച്ചിക്കാടൻ, സുരേഷ് ബാബു പാലമ്പാറ തുടങ്ങിയവർ പങ്കെടുത്തു.