ഐ.എൻ.ടി.യു.സി ധർണ

Friday 24 March 2023 12:06 AM IST
സൗത്ത് ഇന്ത്യൻ കാഷ്യൂ വർക്കേഴ്‌സ് കോണ്‍ഗ്രസ് (ഐ.എൻ.ടി.യു.സി) ആദിനാട് കോർപ്പറേഷൻ ഫാക്ടറി നമ്പർ 16ന് മുന്നിൽ നടത്തിയ ധർണ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: സൗത്ത് ഇന്ത്യൻ കാഷ്യൂ വർക്കേഴ്‌​സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ആദിനാട് കോർപ്പറേഷൻ ഫാക്ടറി നമ്പർ 16ന് മുന്നിൽ നടത്തിയ ധർണ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മേടയിൽ ജി.ശിവപ്രസാദ് അദ്ധ്യക്ഷനായി. നീലികുളം സദാനന്ദൻ മുഖ്യപ്രഭാഷണവും നടത്തി. ചിറ്റുമൂലനാസർ, ബിന്ദുജയൻ, ബാബുഅമ്മവീട്, മുടിയിൽ മുഹമ്മദ് കുഞ്ഞ്, പെരിനാട് മുരളി, ബിനിഅനിൽ, അശോകൻ കുറുങ്ങപ്പള്ളി, സി.മോഹൻലാൽ, യൂസുഫ് കുഞ്ഞ്, അജയകുമാർ മാമ്പോഴിയിൽ തുടങ്ങിയവർ സംസാരിച്ചു. ജി.കൃഷ്ണപിള്ള സ്വാഗതവും യൂണിയൻ സെക്രട്ടറി കെ.എസ്.പുരം രാജേഷ് നന്ദിയും പറഞ്ഞു .കശുഅണ്ടി തൊഴിലാളികളുടെ മിനിമം കൂലി 700 രൂപയാക്കുക, കാഷ്യൂ കോർപ്പറേഷൻ നടത്തുന്ന അന്യായമായ സ്ഥലംമാറ്റങ്ങൾ തടയുക, തൊഴിലാളികൾക്ക് കിട്ടേണ്ട അർഹമായ പ്രൊമോഷൻ ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.