കള്ളനാേട്ട് കേസ്: കൃഷി ഓഫീസറെ കസ്റ്റഡിയിലെടുക്കും
Friday 24 March 2023 12:53 AM IST
ആലപ്പുഴ: കള്ളനോട്ട് കേസ് അന്വേഷണമേറ്റെടുത്ത ക്രൈംബ്രാഞ്ച് പ്രതിയായ എടത്വ മുൻ കൃഷി ഓഫീസർ എം. ജിഷമാേളെ കസ്റ്റഡിയിൽ വാങ്ങും. ഡിവൈ.എസ്.പി പി.വി. രമേശ് കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ജിഷയുൾപ്പെടെ എട്ടു പേരാണ് കേസിൽ അറസ്റ്റിലായത്. അതേസമയം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള ജിഷയെ കസ്‌റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിരുന്നില്ല.
ജിഷയ്‌ക്ക് കള്ളനാേട്ട് നൽകിയത് ആലപ്പുഴ ഗുരുപുരം സ്വദേശിയും കളരിയാശാനുമായ അജീഷാണ്. പാലക്കാട്ട് പിടിച്ചുപറി കേസിൽ അറസ്റ്റിലായ അജീഷിനെ ചോദ്യം ചെയ്‌തതോടെയാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. നേരത്തെ, കായംകുളത്ത് കള്ളനോട്ട് വിതരണം ചെയ്‌തതിന് ജയിലിലുള്ള കണ്ണൂർ സ്വദേശികളായ അഖിലും സനീറുമാണ് നോട്ടെത്തിച്ചിരുന്നത്.