കായംകുളം താലൂക്ക് ആശുപത്രിയിൽ ഹോംഗാർഡിനും സെക്യൂരിറ്റി ജീവനക്കാരനും കുത്തേറ്റു

Friday 24 March 2023 1:09 AM IST

കായംകുളം: ഉത്സവ സ്ഥലത്തുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ്, മദ്യലഹരിയിൽ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിയ ആൾ ഹോംഗാർഡിനെയും സെക്യൂരിറ്റി ജീവനക്കാരനെയും കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസുകാർക്കും മർദ്ദനമേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ഒ.പി ബഹഷ്കരിച്ചു. പ്രതി കൃഷ്ണപുരം കാപ്പിൽ കൈരളി ഭവനിൽ ദേവരാജനെതിരെ (63) വധശ്രമത്തിന് കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

ഹോംഗാർഡ് ആറാട്ടുപുഴ ആതിര ഭവനിൽ വിക്രമന്റെ (56) വയറ്റിലും സെക്യൂരിറ്റി ജീവനക്കാരൻ മധുവിന്റെ (50) വലത് കൈക്കുമാണ് കുത്തേറ്റത്. അക്രമിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സിവിൽ പൊലീസുകാരായ ശിവകുമാർ, ശിവൻപിള്ള, സാബുമാത്യു എന്നിവർക്കും പരിക്കേറ്റു. കാലിൽ മുറിവുമായി

ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. നഴ്സിംഗ് റൂമിൽ അതിക്രമിച്ച് കയറി നഴ്സിനെ ഭീഷണിപ്പെടുത്തിയത് തടഞ്ഞപ്പോഴാണ് മുറിയിലുണ്ടായിരുന്ന കത്രിക കൈക്കലാക്കി ആക്രമണം നടത്തിയത്.