ബ്രഹ്മപുരം തീപിടിത്തം; വിജിലൻസ് പോര സിബിഐ അന്വേഷണം വേണമെന്ന് ഉറച്ച് കോൺഗ്രസ്, ഉടൻ കോടതിയെ സമീപിക്കും

Friday 24 March 2023 8:55 AM IST

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ളാന്റിലെ തീപിടിത്തത്തിലും സോൺടാ ഇൻഫോടെക് കമ്പനിയ്‌ക്ക് കരാർ ലഭിച്ചതിലും സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടാൻ കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയിൽ കോൺഗ്രസ് ഹർജി നൽകുമെന്നാണ് സൂചന. ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പാർട്ടി നിലപാട്.

ബ്രഹ്‌മപുരം വിഷയത്തിൽ മുഖ്യമന്ത്രിയോട് വിവിധ കോർപറേഷനുകളിൽ കരാർ എങ്ങനെ സോൺടയ്‌ക്ക് ലഭിച്ചെന്നും സോൺട ബ്രഹ്മപുരത്ത് ഉപകരാർ നൽകിയത് സർക്കാർ അറിഞ്ഞിരുന്നോ മുഖ്യമന്ത്രിയുടെ ഓഫീസ് കരാറിനായി സമ്മർദ്ദം ചെലുത്തിയോ എന്നിവയടക്കം ഏഴ് ചോദ്യങ്ങൾ പ്രതിപക്ഷ നേതാവ് നേരത്തെ ചോദിച്ചിരുന്നു. പ്രതിപക്ഷം സിബിഐ അന്വേഷണമാണ് ആവശ്യപ്പെടുന്നതെന്നും വി.ഡി സതീശൻ മുൻപ് വ്യക്തമാക്കിയിരുന്നു.