കണ്ണൂരിൽ കൊവിഡ് ബാധിതൻ മരിച്ചു; മൃതദേഹം സംസ്കരിച്ചത് പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട്
Friday 24 March 2023 2:21 PM IST
കണ്ണൂർ: കൊവിഡ് ബാധിതൻ മരിച്ചു. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ടി കെ മാധവൻ (89) ആണ് മരിച്ചത്. ഇദ്ദേഹത്തിന് കൊവിഡിനൊപ്പം മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതായി ഡിഎംഒ അറിയിച്ചു. പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു. കഴിഞ്ഞ ജൂണിന് ശേഷം ആദ്യമായാണ് കണ്ണൂരിൽ കൊവിഡ് ബാധിതൻ മരിക്കുന്നത്.