മെഡിക്കൽ ക്യാമ്പ്

Saturday 25 March 2023 12:01 AM IST
മണ്ണാർക്കാട് നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നഗരസഭാദ്ധ്യക്ഷൻ സി.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: നഗരസഭ മദർ കെയർ ആശുപത്രിയുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് നഗരസഭാദ്ധ്യക്ഷൻ സി.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷ കെ.പ്രസീത അദ്ധ്യക്ഷയായി. സ്ഥിരസമിതി അദ്ധ്യക്ഷൻ ഷഫീക്ക് റഹ്മാൻ, സെക്രട്ടറി പി.ബി.കൃഷ്ണകുമാരി, ഡോക്ടർമാരായ സമീർ, കെ.എ.പയസ്, അംജദ് ഫാറൂഖ്, ക്ലീൻ സിറ്റി മാനേജർ സി.കെ.വത്സൻ തുടങ്ങിയവർ പങ്കെടുത്തു.

147 അതിദരിദ്ര വിഭാഗക്കാരും 33 ഹരിത കർമ്മ സേനാംഗങ്ങളും ക്യാമ്പിന്റെ ഗുണഭോക്താക്കളായി. വൈദ്യസഹായത്തിന് പുറമേ റേഷൻ കാർഡ്, ആരോഗ്യകാർഡ്, ശുചിത്വകിറ്റ്, മരുന്ന് എന്നിവയും വിതരണം ചെയ്തു.