മണ്ണാർക്കാട് എം.ഇ.എസ് സ്കൂളിന് നേട്ടം
Saturday 25 March 2023 12:07 AM IST
മണ്ണാർക്കാട്: നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് (എൻ.എം.എം.എസ്) പരീക്ഷയിൽ എം.ഇ.എസ് എച്ച്.എസ്.എസ് ജില്ലയിൽ ഒന്നാംസ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാംസ്ഥാനവും നേടി. അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എയുടെ ഫ്ലെയിം പദ്ധതിയുടെ ഭാഗമായി പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു.
241 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 188 പേർ വിജയിച്ചു. 34 കുട്ടികൾ സ്‌കോളർഷിപ്പിന് അർഹരായി. വിജയികൾക്ക് ഒമ്പതാംതരം മുതൽ പ്ലസ്ടു വരെ വർഷം തോറും 12,000 രൂപ ലഭിക്കും. ചിട്ടയായ പരിശീലനവും മോക്ക് ടെസ്റ്റുകളും അവധി ദിന ക്ലാസുകളുമാണ് വിദ്യാർത്ഥികളെ വിജയം നേടാൻ സഹായിച്ചതെന്ന് സ്കൂൾ ഭാരവാഹികൾ അറിയിച്ചു.