കെ.പി.എസ്.ടി എ യാത്രയയപ്പ് സമ്മേളനം
Saturday 25 March 2023 12:11 AM IST
കുറ്റ്യാടി: ഭിന്നശേഷി സംവരണം കോടതി വിധിക്കനുസരിച്ച് അദ്ധ്യാപകർക്ക് നിയമനാംഗീകാരം നൽകാൻ അടിയന്തര നടപടി ഉണ്ടാവണമെന്ന് കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ല കമ്മിറ്റി യോഗം ആവശ്യപെട്ടു. കെ.പി.സി.സി നിർവാഹ സമിതി അംഗം വി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി.സാജിദ് അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ഉപജില്ലയിൽ നിന്ന് വിരമിക്കുന്ന കെ.പി.എസ്.ടി.എ. അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ. ഹാരിസ്, റവന്യു ജില്ലാ വൈസ് പ്രസിഡന്റ് പി.എം.ഷിജിത്ത്, കെ.പി.എസ്.ടി.എ. നേതാക്കളായ പി.ജമാൽ , മനോജ് കൈവേലി, വി.വിജേഷ്, ഡൊമനിക്ക് കൊളത്തൂർ, ഇ.ഉഷ, ടി.വി. രാഹുൽ,പി.കെ.ഷമീർ , പി.വിനോദൻ ,എൻ അജേഷ്, അനൂപ് കാരപ്പറ്റ ,ഗിരിഷ് ബാബു എന്നിവർ പ്രസംഗിച്ചു.