അങ്ങാടിക്കൽ ബാങ്ക് പാെതുയോഗവും അനുമോദനവും

Saturday 25 March 2023 1:17 AM IST

കൊടുമൺ: അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്കിന്റെ പൊതുയോഗവും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള അനുമോദനവും നാളെ നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് അങ്ങാടിക്കൽ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ ആഡിറ്റോറിയത്തിൽ ചേരുന്ന അനുമോദനയോഗം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് മികച്ച വില്ലേജ് ഓഫീസർക്കുള്ള റവന്യൂ അവാർഡ് നേടിയ ആർ. സന്തോഷ് കുമാർ, രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്ന് ഉന്നത മാർക്കോടെ എം.ബി.ബി.എസ് നേടിയ അരവിന്ദ് നന്ദകുമാർ എന്നിവരെ ഡെപ്യൂട്ടി സ്പീക്കർ ആദരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് കെ. കെ അശോക് കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാ ദേവി, വാർഡ് അംഗം ജിതേഷ് കുമാർ, എസ്. എൻ. വി ഹയർസെക്കൻഡറി സ്‌കൂൾ മാനേജർ രാജൻ ഡി. ബോസ്, മുൻ ബാങ്ക് പ്രസിഡന്റുമാരായ സി. വി ചന്ദ്രൻ, എൻ. വിജയൻ, രാജൻ, പ്രഭാകരൻ എം. ആർ. എസ് ഉണ്ണിത്താൻ, ഡി. രാജാ റാവു എന്നിവർ പ്രസംഗിക്കും.

Advertisement
Advertisement