'അപ്രീതി'യുടെ പേരിൽ ചട്ടം മറന്നു; ഗവർണർക്ക് തിരിച്ചടി

Saturday 25 March 2023 12:00 AM IST

തിരുവനന്തപുരം: 'പ്രീതി നഷ്ടമായെന്ന' കാരണം പറഞ്ഞ് സർവകലാശാലാ ചട്ടവും നിയമവും മറി കടന്നെടുത്ത തീരുമാനങ്ങൾക്ക് ഹൈക്കോടതിയിൽ നിന്ന് ഗവർണർക്ക് തുടരെ തിരിച്ചടി. കേരള വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തീരുമാനിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്നതിന് 15 നോമിനേറ്റഡ് അംഗങ്ങളെ പുറത്താക്കി വിജ്ഞാപനം ഇറക്കുകയായിരുന്നു. നോട്ടീസ് നൽകി കാരണം ബോധിപ്പിക്കാൻ അവസരം നൽകണമെന്ന ചട്ടം പാലിച്ചില്ല.

102 അംഗ സെനറ്റിൽ ക്വാറത്തിന് അഞ്ചിലൊന്ന് (21പേർ) വേണം. വി.സിയും 10 യു.ഡി.എഫ് അംഗങ്ങളുമടക്കം 13 പേരേ യോഗത്തിനെത്തിയുള്ളൂ. ക്വാറം തികയാതെ യോഗം പിരിഞ്ഞു. 15 നോമിനേറ്റഡ് അംഗങ്ങളെ ഗവർണർ പിൻവലിച്ച ശേഷവും വി.സി അവരെ അടുത്ത യോഗത്തിന് വിളിച്ചതിൽ പ്രകോപിതനായാണ് പുറത്താക്കിയത്. സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ്, ബോർഡ് ഒഫ് ഗവേണൻസ് തീരുമാനങ്ങൾ മരവിപ്പിച്ച ഗവർണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതും ചട്ടങ്ങൾ പാലിക്കാതിരുന്നതിനാലാണ്. വി​.സി​ പ്രൊഫ. സിസാ തോമസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഉപസമിതിയെ നിയോഗിച്ചതും, സ്ഥലംമാറ്റ ഉത്തരവുകൾ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്ന തീരുമാനവുമാണ് ഗവർണർ മരവിപ്പിച്ചത്.

കീഴ്‌വഴക്കം മറികടന്നു

 കേരളയിലെ 15 സെനറ്റംഗങ്ങളെ പിൻവലിക്കുന്നത് നിയമപരമല്ലാത്തതിനാൽ നടപ്പാക്കാനാവില്ലെന്ന് വി.സി അറിയിച്ചപ്പോൾ ഉത്തരവിറക്കാൻ ഗവർണർ 24 മണിക്കൂർ സമയം നൽകി.ഈ സമയം കഴിഞ്ഞപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറിയെ വിളിച്ച് അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കാൻ നിർദ്ദേശിച്ചു.

സർവകലാശാലാ വിഷയങ്ങളിൽ ഗവർണറുടെ തീരുമാനങ്ങൾ വി.സിമാരും രജിസ്ട്രാർമാരുമാണ് ഉത്തരവായി ഇറക്കാറുള്ളത്. പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കുന്ന പതിവില്ല.

.ഗവർണർ അപ്പീലിന്

15 സെനറ്റംഗങ്ങളെ പുറത്താക്കിയത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് രാജ്ഭവൻ വ്യക്തമാക്കി.

വി.​സി​ ​ചു​മ​ത​ല​ ​തു​ട​ർ​ന്നാ​ൽ​ ​ഡോ.​സി​സാ തോ​മ​സി​ന്റെശ​മ്പ​ളം​ ​പ്ര​ശ്ന​മാ​വും

#​ഗ​വ​ർ​ണ​റെ​ ​കു​ഴ​പ്പി​ച്ച് ​സ​ർ​ക്കാർ തി​രു​വ​ന​ന്ത​പു​രം​:​ ​ബാ​ർ​ട്ട​ൺ​ ​ഹി​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​സ്ഥാ​ന​ത്തു​ ​നി​ന്ന് 31​ന് ​വി​ര​മി​ച്ച​ ​ശേ​ഷ​വും​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വി.​സി​യു​ടെ​ ​ചു​മ​ത​ല​യി​ൽ​ ​തു​ട​ർ​ന്നാ​ൽ,​ ​പ്രൊ​ഫ.​ ​സി​സാ​ ​തോ​മ​സി​ന് ​ശ​മ്പ​ളം​ ​ആ​ര് ​ന​ൽ​കു​മെ​ന്ന​ ​ചോ​ദ്യ​മു​ന്ന​യി​ച്ച് ​സ​ർ​ക്കാ​ർ. സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ലെ​ ​ചു​മ​ത​ല​ക​ൾ​ക്ക് ​പു​റ​മേ,​ ​വി.​സി​യു​ടെ​ ​താ​ത്കാ​ലി​ക​ ​ചു​മ​ത​ല​ ​കൂ​ടി​ ​ന​ൽ​കി​യാ​ണ് ​ഗ​വ​ർ​ണ​ർ​ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.​ ​സി​സാ​ ​തോ​മ​സ് ​വി​ര​മി​ക്കു​ന്ന​തോ​ടെ​ ​ഈ​ ​ഉ​ത്ത​ര​വ് ​ഇ​ല്ലാ​താ​വു​മെ​ന്നാ​ണ് ​സ​ർ​ക്കാ​ർ​ ​വാ​ദം.​ ​പ​ക​രം​ ​ചു​മ​ത​ല​ ​ന​ൽ​കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ ​മൂ​ന്നം​ഗ​ ​പാ​ന​ൽ​ ​ഗ​വ​ർ​ണ​ർ​ ​നേ​ര​ത്തേ​ ​ത​ള്ളി​യി​രു​ന്നു.​ഡി​ജി​റ്റ​ൽ​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വി.​സി​ ​ഡോ.​സ​ജി​ ​ഗോ​പി​നാ​ഥി​ന് ​ചു​മ​ത​ല​ ​ന​ൽ​ക​ണ​മെ​ന്ന് ​സ​ർ​ക്കാ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​നേ​ര​ത്തേ​ ​സ​ജി​യു​ടെ​ ​പേ​ര് ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യെ​ങ്കി​ലും​ ​ത​ള്ളി​ക്ക​ള​ഞ്ഞാ​ണ് ​സി​സ​യെ​ ​വി.​സി​യാ​യി​ ​ഗ​വ​ർ​ണ​ർ​ ​നി​യ​മി​ച്ച​ത്.​ ​നി​യ​മ​ന​ത്തി​ൽ​ ​ക്ര​മ​ക്കേ​ട് ​ക​ണ്ടെ​ത്തി​ ​സാ​ങ്കേ​തി​ക​ ​വി.​സി​യാ​യി​രു​ന്ന​ ​ഡോ.​എം.​എ​സ്.​ ​രാ​ജ​ശ്രീ​യെ​ ​സു​പ്രീം​കോ​ട​തി​ ​പു​റ​ത്താ​ക്കി​യ​തി​നു​ ​പി​ന്നാ​ലെ​ ,​സ​ജി​ ​ഗോ​പി​നാ​ഥി​നെ​യും​ ​പി​രി​ച്ചു​വി​ടാ​തി​രി​ക്കാ​ൻ​ ​കാ​ര​ണം​ ​ബോ​ധി​പ്പി​ക്കാ​ൻ​ ​ഗ​വ​ർ​ണ​ർ​ ​നോ​ട്ടീ​സ് ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​ത് ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​ശു​പാ​ർ​ശ​ ​നി​ര​സി​ച്ച​ത്. വി​ര​മി​ച്ച​ ​ശേ​ഷം​ ​സി​സ​യ്ക്ക് ​സ​ർ​ക്കാ​രി​ന് ​ശ​മ്പ​ളം​ ​ന​ൽ​കാ​നാ​വി​ല്ല.​ ​ഏ​പ്രി​ൽ​ ​ഒ​ന്ന് ​മു​ത​ലു​ള്ള​ ​അ​വ​രു​ടെ​ ​ശ​മ്പ​ള​വും​ ​ചെ​ല​വു​ക​ളും​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ഫ​ണ്ടി​ൽ​ ​നി​ന്ന് ​ന​ൽ​കേ​ണ്ടി​ ​വ​രും.​ ​ഇ​തി​ന് ​ഗ​വ​ർ​ണ​ർ​ ​ഉ​ത്ത​ര​വി​റ​ക്കു​മോ​യെ​ന്നാ​ണ് ​അ​റി​യേ​ണ്ട​ത്.​ 25​ന് ​വൈ​കി​ട്ട് ​ത​ല​സ്ഥാ​ന​ത്തെ​ത്തു​ന്ന​ ​ഗ​വ​ർ​ണ​ർ​ ​ഒ​രാ​ഴ്ച​ ​രാ​ജ്ഭ​വ​നി​ലു​ണ്ടാ​വും.​ ​ഇ​തി​നി​ടെ​ ​സാ​ങ്കേ​തി​ക​ ​വി.​സി​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മു​ണ്ടാ​വും.​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​നു​മ​തി​യി​ല്ലാ​തെ​ ​വി.​സി​ ​ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​തി​ന് ​സി​സാ​ ​തോ​മ​സി​നെ​തി​രേ​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള​ ​നീ​ക്ക​വും​ ​സ​ജീ​വ​മാ​ണ്.