പി.വി സിന്ധു പുറത്ത്

Friday 24 March 2023 10:16 PM IST

ബാസൽ : സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ വനിതാ താരം പി.വി സിന്ധു പ്രീ ക്വാർട്ടറിൽ പുറത്തായി. ഇവിടെ നിലവിലെ ചാമ്പ്യനായിരുന്ന സിന്ധുവിനെ ഇൻഡോനേഷ്യയുടെ പുത്രി കുസുമവർദാനിയാണ് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 15-21 21-12 18-21 ന് സിന്ധുവിനെ കീഴടക്കിയത്. പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ് പ്രണോയ്‌യ്ക്കും പ്രീ ക്വാർട്ടറിൽ മടങ്ങേണ്ടിവന്നു. 8-21 8-21 എന്ന സ്കോറിന് ഫ്രാൻസിന്റെ ക്രിസ്റ്റോ പോപ്പോവാണ് പ്രണോയ്‌യെ കീഴടക്കിയത്.

അതേസമയം പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടറിലെത്തി. പ്രീ ക്വാർട്ടറിൽ തായ്‌വാന്റെ ഫാംഗ് ചി ലീ- ഫാംഗ് ചെംഗ് ലെവിത്ത് സഖ്യത്തെ 12-21 21-17 28-26 ന് പൊരുതി തോൽപ്പിച്ച സാത്വിക് - ചിരാഗ് സഖ്യം ക്വാർട്ടറിൽ ഡെന്മാർക്കിന്റെ ജെപ്പേയ് ബേയ് -ലാസേ മോൽദേ സഖ്യത്തെ നേരിടും.

Advertisement
Advertisement