'ഹിഗ്വിറ്റ'യുടെ ആദ്യ നാടകാവിഷ്‌കാരം ബിനാലെയിൽ

Saturday 25 March 2023 1:22 AM IST
ഹി​ഗ്വി​റ്റ

കൊച്ചി: എൻ.എസ്. മാധവന്റെ പ്രശസ്തമായ ചെറുകഥ ഹിഗ്വിറ്റ ബിനാലെ വേദിയിലൂടെ ഇതാദ്യമായി നാടകാവിഷ്‌കാരത്തിലേക്ക്. പ്രമുഖ സംവിധായകൻ ശശിധരൻ നടുവിൽ ആണ് നാടകമാക്കുന്നത് . 2011ൽ ശശിധരൻ ആരംഭിച്ച റിമംബറൻസ് തിയേറ്റർ ഗ്രൂപ്പ് ലോക നാടക ദിനമായ 27ന് വൈകിട്ട് 7.30ന് ഫോർട്ട്‌കൊച്ചി കബ്രാൾയാർഡിൽ ഹിഗ്വിറ്റ നാടകം അവതരിപ്പിക്കും.

മലയാളത്തിലെ ഏറ്റവും പ്രമുഖ ചെറുകഥകളിൽ ഒന്നിന് സ്വതന്ത്ര നാടകാവിഷ്‌കാരമൊരുക്കാൻ കഴിയുന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് ശശിധരൻ നടുവിൽ പറഞ്ഞു. കബ്രാൾയാർഡിലെ മൈതാനം മുഴുവനും നാടകവേദിയാകും. ഗോൾ പോസ്റ്റും വലയുമെല്ലാം രംഗത്തുണ്ടാകും. ടിക്കറ്റുകൾ https://in.bookmyshow.com/events/kochi-muziris-biennale-2022-23/ET00346370 എന്ന ലിങ്കിൽ ബുക്ക് മൈ ഷോ ആപ്പിലും ലഭിക്കും.

Advertisement
Advertisement