സൂപ്പർ കപ്പ് ഫുട്ബാൾ : യോഗ്യതാ മത്സരങ്ങൾ ഏപ്രിൽ മൂന്ന് മുതൽ
Friday 24 March 2023 10:24 PM IST
മലപ്പുറം: കേരളത്തിൽ ആദ്യമായി നടക്കുന്ന ഹീറോ സൂപ്പർ കപ്പിന്റെ യോഗ്യതാ മത്സരങ്ങൾ ഏപ്രിൽ മൂന്നിന് മഞ്ചേരിയിൽ ആരംഭിക്കും. 10 ഐ ലീഗ് ടീമുകൾ യോഗ്യതാ മത്സരത്തിൽ പങ്കെടുക്കും. ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടം ഏപ്രിൽ എട്ട് മുതൽ 15 വരെയും സെമി ഫൈനൽ മത്സരങ്ങൾ 21, 22 തീയതികളിലും ഫൈനൽ മത്സരം 25നും നടക്കും. ഏപ്രിൽ നാലിന് എ.എഫ്.സി ചാമ്പ്യൻസ് ലീഗിലേക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള ഫൈനൽ മത്സരത്തിൽ മുംബൈ എഫ്.സിയും ജംഷഡ്പൂർ എഫ്.സിയും മഞ്ചേരിയിൽ ഏറ്റുമുട്ടും.