അവധിക്കാല ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ്
Saturday 25 March 2023 1:22 AM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിന്റെ (ടി.സി.സി) ആഭിമുഖ്യത്തിൽ 49-ാമത് അവധിക്കാല ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ 3 മുതൽ പാലസ് ഓവൽ ഗ്രൗണ്ടിൽ ആരംഭിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ക്യാമ്പ് പ്രഗത്ഭരായ പരിശീലകരുടെയും മുൻ രഞ്ജി താരങ്ങളുടെയും നേതൃത്വത്തിലാണ്. ക്യാമ്പിലെ മികച്ച കുട്ടികൾക്ക് ജൂൺ മുതൽ വിദഗ് ദ്ധ കോച്ചുമാർ പരിശീലനം നൽകും. കേരള ക്രിക്കറ്റിന്റെ ചരിത്രത്തിൽ തുടർച്ചയായി 50 വർഷം അവധിക്കാല ക്രിക്കറ്റ് ക്യാമ്പ് എന്ന നാഴികക്കല്ല് അടുത്ത വർഷം പിന്നിടുന്ന ടി.സി.സി യുടെ കോച്ചിംഗ് ക്യാമ്പിന്റെ ഭാഗമായി എല്ലാ മാസവും ദേശിയ പരിശീലകരുടെ വിദഗ്ദ്ധ പരിശീലനം ഉണ്ടായിരിക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 9447535213.