വ്യവസായ സംരംഭങ്ങൾക്കുള്ള ഭൂമി: വ്യവസ്ഥ ഇളവ് നിർദ്ദേശം പരിഗണിക്കാതെ മന്ത്രിസഭ

Saturday 25 March 2023 12:00 AM IST

തിരുവനന്തപുരം: വ്യവസായ സംരംഭങ്ങൾക്ക് ഭൂ പരിധിയിൽ ഇളവനുവദിക്കുമ്പോൾ അധികമായി കൈമാറുന്ന ഭൂമിക്ക് ഏക്കറൊന്നിന് 10 കോടിയുടെ അധിക നിക്ഷേപവും 20 തൊഴിലും നൽകണമെന്ന നിലവിലെ വ്യവസ്ഥ കൂടുതൽ ലഘൂകരിക്കണമെന്ന സെക്രട്ടറിതല ശുപാർശ മന്ത്രിസഭായോഗം പരിഗണിക്കാതെ മാറ്റി വച്ചു. പത്ത് കോടിയോ ,

20 തൊഴിലോ എന്നാക്കണമെന്നായിരുന്നു നിർദ്ദേശം.അജൻഡയിലുൾപ്പെടുത്തിയ വിഷയം പാടേ തള്ളിയിട്ടില്ല.

വ്യവസായ സംരംഭങ്ങൾക്കായി ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് വരുത്തിയാണ് വ്യവസ്ഥകളോടെ 15 ഏക്കറിൽ കൂടുതൽ ഭൂമി അനുവദിക്കാമെന്ന് നേരത്തേ സർക്കാർ തീരുമാനിച്ചത്. ഇപ്രകാരം അനുവദിക്കുന്ന അധിക ഭൂമിക്കാണ് ഏക്കറൊന്നിന് 10 കോടിയുടെ നിക്ഷേപവും 20 തൊഴിലുമെന്ന വ്യവസ്ഥ കൊണ്ടു വന്നത്. ഇത് അപ്രായോഗികമാണെന്ന വ്യവസായ വകുപ്പിന്റെ അഭിപ്രായത്തെ തുടർന്ന് പരിശോധിക്കാൻ നിയോഗിക്കപ്പെട്ട സമിതിയാണ് ഭേദഗതി നിർദ്ദേശം വച്ചത്. ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ വ്യവസായ, റവന്യു സെക്രട്ടറിമാർ അംഗങ്ങളായിരുന്നു.

എന്നാൽ,ഈ നിർദ്ദേശത്തെ കഴിഞ്ഞ ഇടതുമുന്നണി യോഗത്തിൽ സി.പി.ഐ ശക്തിയായി എതിർത്തു. ഇത് മിച്ചഭൂമി ഇല്ലാതാക്കുമെന്നും ,ഭൂപരിഷ്കരണ നിയമം അട്ടിമറിക്കുമെന്നുമാണ് സി.പി.ഐയിലെ മന്ത്രി കെ. രാജൻ ചൂണ്ടിക്കാട്ടിയത്. ഇതേത്തുടർന്ന് തൽക്കാലം ഇത് പരിഗണിക്കേണ്ടെന്ന് ധാരണയായെങ്കിലും, മന്ത്രിസഭായോഗത്തിന്റെ അജൻഡയിൽ നിന്ന് മാറ്റിയില്ല.എൽ.ഡി.എഫിൽ ധാരണയുള്ളത് കൊണ്ടാണിതെന്നാണ് സൂചന.

ഇ​ടു​ക്കി,​ ​കോ​ന്നി മെ​ഡി.​കോ​ളേ​ജ്: കോ​ഴ്സി​ന് ​അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ടു​ക്കി,​ ​കോ​ന്നി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ൾ​ക്ക് ​ര​ണ്ടാം​ ​വ​ർ​ഷ​ ​എം.​ബി.​ബി.​എ​സ് ​കോ​ഴ്സി​നു​ള്ള​ ​അം​ഗീ​കാ​രം​ ​ല​ഭി​ച്ച​താ​യി​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​അ​റി​യി​ച്ചു.​ ​ഇ​തു​സം​ബ​ന്ധി​ച്ച് ​നാ​ഷ​ണ​ൽ​ ​മെ​ഡി​ക്ക​ൽ​ ​ക​മ്മി​ഷ​ന്റെ​ ​ക​ത്ത് ​ല​ഭി​ച്ചു.​ ​സ​ർ​ക്കാ​രി​ന്റെ​ ​നി​ര​ന്ത​ര​ ​ഇ​ട​പെ​ട​ലു​ക​ളു​ടെ​ ​ഫ​ല​മാ​യാ​ണ് 100​ ​സീ​റ്റു​ക​ൾ​ക്ക് ​വീ​തം​ ​അ​നു​മ​തി​ ​ല​ഭി​ച്ച​ത്.​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​ക്ലാ​സു​ക​ൾ​ ​ആ​രം​ഭി​ക്കു​ന്ന​തി​ന് ​മെ​ഡി​ക്ക​ൽ​ ​ക​മ്മി​ഷ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ച​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​സ​ജ്ജ​മാ​ക്കാ​ൻ​ ​മ​ന്ത്രി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​യോ​ഗം​ ​ചേ​ർ​ന്ന് ​തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.