മൺകുട പദ്ധതിക്ക് തുടക്കം
Saturday 25 March 2023 1:29 AM IST
മട്ടാഞ്ചേരി : കരുതാം ഒരു കുമ്പിൾ വെള്ളം ,കൊടുംചൂടിൽ പക്ഷിമൃഗാദികൾക്ക് ആശ്വാസമാകാം എന്ന ജില്ലാ കളക്ടറുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ ഭാഗമായി ജെയിൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പറവകൾക്ക് ദാഹജലം നൽകുന്നതിനായി മൺചട്ടികൾ നൽകി. ഇടക്കൊച്ചി നഗരസഭ വക രണ്ടാം നമ്പർ അംഗനവാടിയിലെ കുട്ടികൾക്ക് കുരുന്നിലെ തന്നെ പറവ സ്നേഹം വളർത്തുകയെന്ന ലക്ഷൃത്തോടെ മൺചട്ടികൾ വിതരണം ചെയ്തു. ഫൗണ്ടേഷൻ ഡയറക്ടർ മുകേഷ് ജെയിൻ വിതരണോദ്ഘാടനം നിർവഹിച്ചു .ശിവാനന്ദൻ , അദ്ധ്യാപിക ജൂലി തോമസ്, കെ.പി.ലോറൻസ് ,സുജിത്ത് മോഹൻ ,റിഡ്ജൻ റിബല്ലോ എന്നിവർ സംസാരിച്ചു. തുടർന്ന് സബ് കളക്ടർ ചേതൻ കുമാർ മീണ, തഹസിൽദാർ സുനിത ജേക്കബ് , മുൻ മേയർ കെ.ജെ.സോഹൻ എന്നിവർക്കും മൺചട്ടികൾ നൽകി .