ക്ഷയരോഗ ദിനാചരണ റാലി
Friday 24 March 2023 11:38 PM IST
തിരുവല്ല: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ജില്ലാതല റാലി മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ജോസ് പഴയിടം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ. അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ഡോ. നിരൺ ബാബു, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.വി.എൻ.ബിജു, ഡോ.ദേവപ്രിയ, ഡോ.ലക്ഷ്മി, ഡോ. സുരേഷ് കുമാർ, അശോക് കുമാർ, കോശി, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.