യുവ മാദ്ധ്യമ ക്യാമ്പ്
Friday 24 March 2023 11:40 PM IST
കോന്നി:സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട മാദ്ധ്യമ വിദ്യാർത്ഥികൾക്കായി യുവ മാദ്ധ്യമ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോന്നി രാജ് റോയൽ റസിഡൻസിയിൽ ഇന്ന് മുതൽ 27 വരെ നടക്കുന്ന ക്യാമ്പ് ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി. വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കെ.യു .ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ് പങ്കെടുക്കും. ഡെക്കാൺക്രോണിക്കിൾ,ചെന്നൈ എക്സിക്യൂട്ടീവ് എഡിറ്റർ കെ.ജെ.ജേക്കബ്ബാണ് ക്യാമ്പ് ഡയറക്ടർ.