ഉത്തരവിറങ്ങും മുൻപ് രാഹുൽ സഭയിൽ

Saturday 25 March 2023 12:42 AM IST

ന്യൂഡൽഹി: അയോഗ്യത കൽപപ്പിച്ച ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവ് പുറത്തിറങ്ങും മുൻപ് രാഹുൽ ഗാന്ധി ഇന്നലെ ലോക്‌സഭയിലെത്തിയിരുന്നു. അയോഗ്യനാകും മുൻപുള്ള അവസാന സന്ദർശനം. രാവിലെ 11ന് സമ്മേളിച്ചപ്പോഴാണ് രാഹുൽ സഭയിലെത്തിയത്. കോടതി വിധിയുടെ പശ്‌ചാത്തലത്തിൽ സഭയിൽ വരില്ലെന്നായിരുന്നു അഭ്യൂഹങ്ങൾ. അതെല്ലാം തള്ളി രാഹുൽ വന്നത് ഏവരിലും ആശ്ചര്യമുണർത്തി. ലണ്ടൻ പ്രസംഗത്തെക്കുറിച്ച് വിശദീകരിക്കാൻ രാഹുലിനെ അനുവദിക്കണമെന്ന ആവശ്യം കോൺഗ്രസ് ലോക്‌സഭയിൽ ഉയർത്തി. രാഹുൽ മാപ്പു പറയണമെന്ന് ബി.ജെ.പി അംഗങ്ങളും ആവർത്തിക്കുന്നുണ്ടായിരുന്നു. ഉച്ചയ്‌ക്ക് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറങ്ങിയ ശേഷം എല്ലാ കണ്ണുകളും രാഹുലിന്റെ തുഗ്ളക്ക് ലെയ്‌നിലെ വീട്ടിലേക്കായി. രാഹുലിനെ കാണാൻ അമ്മ സോണിയയും മറ്റ് നേതാക്കളും എത്തി.