കെ.എസ്.എസ്.പി.എ പ്രതിഷേധിച്ചു (

Friday 24 March 2023 11:43 PM IST

പന്തളം:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പന്തളം മണ്ഡലം കമ്മിറ്റി , പ്രസിഡന്റ് പി.കെ രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.ഡി.സി.സി സെക്രട്ടറിയും കെ.എസ്.എസ്.പി.എ ജില്ലാ വൈസ് പ്രസിഡന്റുമായ ബി.നരേന്ദ്രനാഥ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. കെ.എസ്.എസ്.പി.എ ജില്ലാ ട്രഷറർ വൈ.റഹീം റാവുത്തർ,അടൂർ മണ്ഡലം കെ.എസ്.എസ്.പി.എ സെക്രട്ടറി ടി.രാജൻ, അലക്‌സി തോമസ് എന്നിവർ പ്രസംഗിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ ജന ദ്രോഹ നടപടികളിലും രാഹുൽ ഗാന്ധിക്ക് നേരെ നടത്തുന്ന പ്രതികാര നടപടിക

ളിലും യോഗം പ്രതിഷേധിച്ചു.