കോൺഗ്രസ് രാജ്ഭവൻ മാർച്ച് 27ന്
Saturday 25 March 2023 12:44 AM IST
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടികളിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കെ.പി.സി.സിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 11ന് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, എം.പിമാർ, എം.എൽ.എമാർ, മുതിർന്ന കോൺഗ്രസ് നേതാക്കൾ, കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.