ഒരുമിച്ച് പോരാടണം: ആന്റണി

Saturday 25 March 2023 12:46 AM IST

തിരുവനന്തപുരം: ജനാധിപത്യം നിയന്ത്രിക്കാനുള്ള മോദിസർക്കാരിന്റെ ആസൂത്രിതനീക്കങ്ങൾക്കെതിരെ രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ഒരുമിച്ച് പോരാടണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. രാഹുലിനെതിരായ നീക്കങ്ങളെ കോൺഗ്രസ് നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇന്ത്യയിൽ ജനാധിപത്യം തുടരുമോ അതോ നിയന്ത്രിത ജനാധിപത്യത്തിലേക്ക് മാറുമോയെന്ന് ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്നത്. ബി.ജെ.പിയും മോദിയും എന്തുകൊണ്ടോ രാഹുൽഗാന്ധിയെ ഭയപ്പെടുന്നു. അതുകൊണ്ടാണ് തുടരെത്തുടരെ ഇത്തരം നീക്കങ്ങൾ.