ആരോഗ്യമേള
Friday 24 March 2023 11:48 PM IST
സീതത്തോട്: ഗ്രാമപഞ്ചായത്തും സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രവും ആങ്ങമുഴി പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ മേളയുടെയും ഏകാരോഗ്യ പദ്ധതിയുടെയും ഉദ്ഘാടനം അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോബി ടി. ഈശോ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീലജ അനിൽ, രാധ ശശി, ശ്യാമള ഉദയഭാനു, ഡോ. ജി വിഷ്ണു, എന്നിവർ പങ്കെടുത്തു.