റോഡ് ഉദ്ഘാടനം

Friday 24 March 2023 11:49 PM IST

പത്തനംതിട്ട : അഞ്ചക്കാല - വളവിനോലിൽ റോഡ് നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.കെ.അനിഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സി.കെ അർജുനൻ, ശോഭ കെ. മാത്യു, ആർ. സാബു, അജിൻ വർഗീസ്, അജി മാത്യു, അജു വളവിനോലിൽ, റോയി വർഗീസ്, എം. ജെ രവി, സച്ചു അച്ചൻ കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു. നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്ന് നാല് ലക്ഷം രൂപ അനുവദിച്ചാണ് നിർമ്മിച്ചത്.