നിയമപോരാട്ടത്തിന് പ്രത്യേക സമിതി

Saturday 25 March 2023 12:51 AM IST

ന്യൂ ഡൽഹി : രാഹുലിന്റെ അപ്പീൽ കൈകാര്യം ചെയ്യാൻ കോൺഗ്രസ് രൂപീകരിച്ച നിയമവിദഗ്ദ്ധരുടെ സമിതി യോഗം ചേർന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണെങ്കിൽ ഹൈക്കോടതിയെയോ, സുപ്രീംകോടതിയെയോ സമീപിക്കുന്നതിൽ അടക്കം ചർച്ചകൾ നടന്നുവെന്നാണ് സൂചന. മുതിർന്ന അഭിഭാഷകൻ ആർ.എസ്.ചീമയാണ് സമിതി അദ്ധ്യക്ഷൻ. മുതിർന്ന അഭിഭാഷകരായ അഭിഷേക് സിംഗ്‌വി, പി. ചിദംബരം, സൽമാൻ ഖുർഷിദ്, വിവേക് തൻഖ എന്നിവരാണ് അംഗങ്ങൾ. മുതിർന്ന അഭിഭാഷകർ സൂററ്റ് സെഷൻസ് കോടതിയിൽ രാഹുലിന് വേണ്ടി ഹാജരായേക്കും.