ക്രെഡിറ്റ് കാർഡ് തട്ടിപ്പിനെതിരെ സി.പി.എം മാർച്ച് നടത്തി
Saturday 25 March 2023 12:51 AM IST
പെരിന്തൽമണ്ണ: സ്റ്റേറ്റ് ബാങ്കിന്റെ മങ്കട ബ്രാഞ്ചിൽ നടന്ന ക്രെഡിറ്റ് കാർഡ് തട്ടിപ്പിനെതിരെ സി.പി.എം മാർച്ച് നടത്തി. പണം നഷ്ടപ്പെട്ടവർക്ക് തുക തിരികെ നൽകുക, കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി നടത്തിയ മാർച്ച് പി.കെ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. സി.ടി ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. എൻ.മനോജ് കുമാർ, മാമ്പറ്റ ഉണ്ണി, കെ.മുജീബ് , എ.കൃഷ്ണൻ, ടി.കെ. അലി അക്ബർ, സി. അരവിന്ദൻ, കൃഷ്ണൻ കുട്ടി എന്നിവർ പ്രസംഗിച്ചു. മാർച്ചിനു ശേഷം നേതാക്കളും പണം നഷ്ടപ്പെട്ടവരും എസ്.ബി.ഐ റീജിണൽ മാനേജർ മിനിമോൾക്ക് പരാതി നൽകി.