തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ യൂത്ത് ലീഗ് നോമ്പുതുറ 18-ാം വര്‍ഷത്തിലേക്ക്
Saturday 25 March 2023 12:53 AM IST
തിരൂരങ്ങാടി: രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന ഇഫ്താര്‍ 18-ാം വർഷത്തിലേക്ക്. ഇത്തവണത്തെ നോമ്പുതുറയുടെ ഉദ്ഘാടനം മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ.സലാം നിർവഹിച്ചു. പ്രസിഡന്റ് സി.എച്ച്.അബൂബക്കര്‍ സിദ്ധിഖ് അദ്ധ്യക്ഷനായി. പത്തിരി, പൊറോട്ട, ചപ്പാത്തി, ചിക്കന്‍ കറി, വെജിറ്റബിള്‍ കറി, ചായ, തരിക്കഞ്ഞി, സമൂസ, വിവിധ തരം ഫ്രൂട്‌സുകള്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങളാണ് ഒരുക്കുന്നത്. വിശേഷ ദിവസങ്ങളില്‍ ബിരിയാണിയും മറ്റു സ്പെഷ്യല്‍ വിഭവങ്ങളും നല്‍കാറുണ്ട്.
സാധാരണ താലൂക്ക് ആശുപത്രി വളപ്പിലാണ് വിതരണമെങ്കില്‍ ഇപ്രാവശ്യം മുതല്‍ ദയ ചാരിറ്റി സെന്ററിലാണ് വിതരണം നടക്കുക.