അതിവേഗ നടപടി ദുരൂഹം: ഉമ്മൻ ചാണ്ടി
Saturday 25 March 2023 12:53 AM IST
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിലേക്ക് ലോക്‌സഭാ സെക്രട്ടേറിയറ്റ് അതിവേഗം കടന്നത് ദുരൂഹമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രസ്താവനയിൽ പറഞ്ഞു. ബി.ജെ.പിയുടെ അജൻഡയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. കോൺഗ്രസിന് രാജ്യത്തിന്റെ ഭരണഘടനയിലും നിയമവ്യവസ്ഥയിലും പരിപൂർണ്ണമായ വിശ്വാസമുണ്ട്. രാഹുൽഗാന്ധിക്കെതിരായ നടപടിയിൽ നിയമപരമായ പോരാട്ടം തുടരും. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഫാസിസ്റ്റ് നയത്തിന് കോടതിയിൽ നിന്നും ജനകീയ കോടതിയിൽ നിന്നും തിരിച്ചടിയുണ്ടാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.