ജ്യോമട്രിക്കൽ പാറ്റേൺ വരച്ച് ജനശ്രദ്ധയാകർഷിച്ച് നാലാം ക്ളാസ് വിദ്യാർത്ഥി അദ്രിജ
Saturday 25 March 2023 12:54 AM IST
ചങ്ങരംകുളം:ജ്യോമട്രിക്കൽ പാറ്റേൺ വരച്ച് ജനശ്രദ്ധയാകർഷിച്ച് നാലാം ക്ളാസ് വിദ്യാർത്ഥി അദ്രിജ. കുറ്റിപ്പാല ടി.പി.കെ.എ.എം.എ.എൽ.പി സ്‌കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന അദ്രിജ സ്‌കൂൾ വാർഷികത്തോടനുബന്ധിച്ചാണ് തന്റെ കഴിവുകൾ സ്‌കൂളിൽ പ്രദർശിപ്പിച്ച് ശ്രദ്ധേയായത്. കുറ്റിപ്പാല സ്വദേശിയായ അദ്രിജ കെ.എസ്.ബി.സി തിരൂർ ഔട്ട്‌ലെറ്റിലെ അസിസ്റ്റന്റ് മാനേജർ രമേഷിന്റെയും വീട്ടമ്മയായ ഷീനയുടെയും ഏക മകളാണ് . 2022ൽ ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡും ഏഷ്യ ബുക്ക് ഒഫ് റെക്കാഡും ഈ മിടുക്കി നേടിയിട്ടുണ്ട്. പഠന ഇടവേളകളിൽ ജ്യോമട്രിക്കൽ പാറ്റേൺ വരച്ചു തുടങ്ങിയ അദ്രിജ ഇതിനോടകം ഒരുപാട് നല്ല പാറ്റേൺസ് വരച്ചിട്ടുണ്ട്.