കാട്ടാന ശല്യം , 27ന് തെന്മല ഡി.എഫ് ഓഫീസ് ഉപരോധം

Saturday 25 March 2023 12:02 AM IST
കാട്ടാനയുടെ അക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തോട്ടം തൊഴിലാളിക്ക് ചികിത്സ ധന സഹായം നൽകണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ മാനേജ്മെന്റുമായി ചർച്ച നടത്തുന്നു

പു​ന​ലൂ​ർ​:​ ​അ​മ്പ​നാ​ട് ​ടി.​ആ​ർ​ ​ആ​ൻ​ഡ് ​ ടി​ ​തേ​യി​ല​​ത്തോ​ട്ട​ത്തി​ലെ​ ​തൊ​ഴി​ലാ​ളി​യെ​ ​കാ​ട്ടാ​ന​ ​കു​ത്തി​ ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​ൽ​പ്പി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​ ​സോ​പാ​ലി​ന് ​ചി​കി​ത്സ​ ​ധ​ന​സ​ഹാ​യം​ ​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​സി.​ഐ.​ടി.​യു,​ ​എ.​ഐ.​ടി.​യു.​സി,​ ​ഐ​ .​എ​ൻ.​ടി.​യു.​സി​ ​തു​ട​ങ്ങി​യ​ ​സം​യു​ക്ത​ ​ട്രേ​ഡ് ​യൂ​ണി​യ​ൻ​ ​നേ​താ​ക്ക​ൾ​ ​മാ​നേ​ജ്മെ​ന്റു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി.​ ​എ​സ്റ്റേ​റ്റി​ലെ​ ​അ​ര​ണ്ട​ൽ​ ​ഓ​ഫീ​സി​ൽ​ ​ന​ട​ന്ന​ ​ച​ർ​ച്ച​യി​ൽ​ ​മാ​നേ​ജ്മെ​ന്റ് ​വ​ഴ​ങ്ങാ​തി​രു​ന്ന​തി​നെ​ ​തു​ട​ർ​ന്ന് ​വാ​ക്ക​റ്റ​വും​ ​ഉ​ണ്ടാ​യി.​ ​തു​ട​ർ​ന്ന് ​ചി​കി​ത്സാ​ ​ധ​ന​സ​ഹാ​യ​മ​ട​ക്ക​മു​ള്ള​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഒ​രു​ക്കി​ ​ന​ൽ​കു​ന്ന​തി​ന് ​പു​റ​മെ​ ​തേ​യി​ലെ​ ​എ​സ്റ്റേ​റ്റി​ലെ​ ​കാ​ടു​ക​ൾ​ ​ഉ​ട​ൻ​ ​വെ​ട്ടി​മാ​റ്റു​മെ​ന്നും​ ​മാ​നേ​ജ്മെ​ന്റ് ​നേ​താ​ക്ക​ൾ​ക്ക് ​ഉ​റ​പ്പ് ​ന​ൽ​കി.​തെ​ന്മ​ല​ ​വാ​ലി​ ​എ​സ്റ്റേ​റ്റി​നു​ള്ളി​ലെ​ ​കാ​ട്ടാ​ന​ ​ശ​ല്യം​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 27​ന് ​അ​മ്പ​നാ​ട് ​എ​സ്റ്റേ​റ്റി​ലെ​ ​തോ​ട്ടം​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​പ​ണി​മു​ട​ക്കി​ ​കൊ​ണ്ട് ​തെ​ന്മ​ല​ ​ഡി.​എ​ഫ് ​ഓ​ഫീ​സ് ​മാ​ർ​ച്ചും​ ​ഉ​പ​രോ​ധ​ ​സ​മ​ര​വും​ ​ന​ട​ത്തു​മെ​ന്ന് ​സം​യു​ക്ത​ ​ട്രേ​ഡ് ​യൂ​ണി​യ​ൻ​ ​നേ​താ​ക്ക​ൾ​ ​അ​റി​യി​ച്ചു.​ ​തോ​ട്ട​ങ്ങ​ളി​ൽ​ ​കാ​ട്ടാ​ന​ ​ശ​ല്യം​ ​വ്യാ​പ​ക​മാ​യി​ട്ട് ​ര​ണ്ട് ​വ​ർ​ഷം​ ​പി​ന്നി​ടു​ക​യാ​ണ്.​ ​വ​നാ​തി​ർ​ത്തി​യോ​ട് ​ചേ​ർ​ന്ന് ​ജ​ന​ ​വാ​സ​മേ​ഖ​ല​ക​ളി​ൽ​ ​സൗ​രോ​ർ​ജ്ജ​ ​വേ​ലി​ക​ൾ​ ​സ്ഥാ​പി​ക്കാ​ത്ത​ത് ​കാ​ര​ണ​മാ​ണ് ​വ​ന്യ​മൃ​ഗ​ ​ശ​ല്യം​ ​വ​ർ​ദ്ധി​ക്കു​ന്ന​ത്.​ ​ഇ​ത് ​പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് 27​ന് ​തെ​ന്മ​ല​ ​ഡി.​എ​ഫ് ​ഓ​ഫീ​സ് ​തോ​ട്ടം​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​ഉ​പ​രോ​ധി​ക്കു​ന്ന​ത്.​സം​യു​ക്ത​ ​ട്രേ​ഡ് ​യൂ​ണി​യ​ൻ​ ​നേ​താ​ക്ക​ളാ​യ​ ​സി.​അ​ജ​യ​പ്ര​സാ​ദ്,​ ​ആ​ർ.​പ്ര​ദീ​പ്,​ ​കെ.​ശി​വ​ൻ​കു​ട്ടി,​ ​എ​സ്.​ന​വ​മ​ണി,​ ​അ​ഡ്വ.​പി.​ബി.​അ​നി​ൽ​മോ​ൻ,​ ​ഐ.​മ​ൺ​സൂ​ർ,​ ​കെ.​ജി.​ജോ​യി,​ ​തോ​മ​സ് ​മൈ​ക്കി​ൾ,​മ​നോ​ജ്,​പി.​രാ​ജു​ ​തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു​ ​മാ​നേ​ജ്മെ​ന്റു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​യ​ത്.