നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു
Saturday 25 March 2023 12:11 AM IST
കൊട്ടാരക്കര : തൊഴിലുറപ്പ് തൊഴിലാളികളുടെ 7 മാസമായി മുടങ്ങിക്കിടക്കുന്ന വേതനം ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കൊട്ടാരക്കര നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാരും തൊഴിലുറപ്പു തൊഴിലാളികളും ചേർന്ന് കൊട്ടാരക്കര നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. ഒരാഴ്ചക്കകം തൊഴിലാളികൾക്ക് കുടിശ്ശിക നൽകാമെന്ന് സെക്രട്ടറി ഉറപ്പു നൽകിയതിനെ തുടർന്ന് ഉപരോധ സമരം അവസാനിപ്പിച്ചു. കോൺഗ്രസ് നഗരസഭ പാർലമെന്ററി പാർട്ടി നേതാവ് വി.ഫിലിപ്പിന്റെ നേതൃത്വത്തിലാണ്
ഉപരോധ സമരം നടന്നത്. കൗൺസിലർമാരായ കണ്ണാട്ട് രവി , ജോളി പി.വർഗീസ്, ഷുജ ജെസിം, പവിജ പത്മൻ, ജയ്സി ജോൺ, തോമസ് മാത്യു, പി.എം.സൂസമ്മ,കോശി കെ ജോൺ, ജിജി ജോർജ് ചാലൂക്കോണം അനിൽകുമാർ, ശോഭ പ്രശാന്ത് എന്നിവർ സംസാരിച്ചു.