ലേഡി ബ്യൂട്ടിഷ്യൻസ് ജില്ലാസമ്മേളനം 28ന്
Saturday 25 March 2023 12:12 AM IST
കാസർകോട്: കേരള സ്റ്റേറ്റ് ബാർബേർസ് അസോസിയേഷൻ ലേഡി ബ്യൂട്ടീഷ്യൻസ് പ്രഥമ ജില്ലാ സമ്മേളനം 28ന് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും. 300 മെമ്പർമാരെ പ്രതിനിധീകരിച്ച് 200 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ശ്യാമ പി. നായർ അദ്ധ്യക്ഷത വഹിക്കും. കെ.എസ്.ബി.എ ജില്ലാ പ്രസിഡന്റ് എം.പി നാരായണൻ ആമുഖ പ്രഭാഷണവും മുൻ സംസ്ഥാന പ്രസിഡന്റ് കെ.ഇ ബഷീർ മുഖ്യ പ്രഭാഷണവും നടത്തും. വാർത്താസമ്മേളനത്തിൽ ശ്യാമ പി. നായർ, ആർ. രമേശൻ, ആർ. നാരായണൻ, സുനിത കുലാൽ, ഷൈലജ പ്രസാദ്, ബി. സത്യനാരായണ, കെ. ഗോപി എന്നിവർ പങ്കെടുത്തു.