ക്ഷയരോഗ ദിനാചരണം
Saturday 25 March 2023 12:27 AM IST
കാഞ്ഞങ്ങാട്: ലോകക്ഷയരോഗ ദിനാചരണം ജില്ലാ ആശുപത്രിയിൽ നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം. ബൽരാജ് അദ്ധ്യക്ഷനായി. ഡോ. ചന്ദ്രമോഹൻ, കെ.എം.എ പ്രസിഡന്റ് സി. യൂസഫ് ഹാജി, സെക്രട്ടറി വിനോദ്, വൈസ് പ്രസിഡന്റ് ഉണ്ണി, ജില്ലാ ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ഗീത, സുകുമാരൻ, എം. ദാക്ഷായണി, പി. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. പ്രവീൺ സ്വാഗതവും സുബീന നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട് മർച്ചന്റ് അസോസിയേഷന്റെ ക്ഷയ രോഗികൾക്കുള്ള ആഹാര കിറ്റ് ചെയർപേഴ്സൺ ഏറ്റുവാങ്ങി. ക്ഷയ രോഗത്തോടനുബന്ധിച്ച് നടന്ന പ്രശ്നോത്തരി മത്സരത്തിൽ ലക്ഷ്മി മേഘൻ കോളേജ് ഓഫ് നഴ്സിംഗ് ഒന്നാം സ്ഥാനവും ഗവൺമെന്റ് സ്കൂൾ ഓഫ് നഴ്സിംഗ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.