ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ
Saturday 25 March 2023 12:28 AM IST
കുന്ദമംഗലം: ഭിന്നശേഷിക്കാർക്ക് സൗജന്യമായി സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും അർഹരെ തെരഞ്ഞെടുക്കുന്നതിനുമുള്ള നിർണയ ക്യാമ്പ് നടത്തി.കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സാസ്കാരിക നിലയത്തിൽ നടന്ന ക്യാമ്പിൽ കൃത്രിമ കാലുകൾ, വീൽ ചെയർ, മുച്ചക്ര സൈക്കിൾ , ശ്രവണ സഹായി, കലിപ്പെർ, ബ്ലൈന്റ് സ്റ്റിക് ,18 വയസ്സുവരെയുള്ളവർക്കുള്ള എം.ആർ. കിറ്റ്, ക്രെച്ചസ് എന്നിവ വിതരണം ചെയ്തു.
നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റ്ലി എബിൾഡ്, എ.എൽ.എം.ഒ.ബാംഗ്ലൂർ, ക്യൂബ്സ് എഡ്യുകെയർ ഫൗണ്ടേഷൻ, ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവരുടെ സംയുക്ത സഹകരണത്തോടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ് ക്യാമ്പുകൾ. പ്രൊജക്റ്റ് ഓഫീസർ നീരേഷ്, പ്രോഗ്രാം കോർഡിനേറ്റർ അനൂപ് സദൻ, രവിത, സുധീഷ്,ഷീന, അനിരുദ്ധൻ,അശ്വനി, കൃപ, സാരംഗ് എന്നിവർ ക്യാമ്പ് നയിച്ചു.