വൈക്കം സത്യഗ്രഹം ശതാബ്ദി സമ്മേളനം

Saturday 25 March 2023 12:48 AM IST

കൊല്ലം: ഗുരുധർമ്മ പ്രചരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചീരങ്കാവിൽ നടത്തിയ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ സമ്മേളനം മുൻ എം.എൽ.എയും കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റുമായ എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു.

സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ, മുൻ പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.വിശ്വനാഥൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.മധുലാൽ, ശാന്തിനി കുമാരൻ, കോണത്ത് കെ.എൻ.നടരാജൻ, മരുത്തടി ലാലൻ, രേജിലാൽ, പെരുംകുളം സുമതി, ബിനിത രാജ്, കൗസ്തുഭത്തിൽ സുമംഗല, ഗോപിനാഥൻ പിള്ള മേടയിൽ, ക്ലാപ്പന സുരേഷ്, വർക്കല മോഹൻദാസ്, തെങ്ങുവിള സുമംഗല, മുരളീധരൻ മൂഴിക്കോട്, ശോഭന ആനക്കോട്ടൂർ, ഗീതാരാജ് മോഹൻ എന്നിവർ സംസാരിച്ചു. ദൈവദശകം പ്രാർത്ഥന സംഗമത്തിന് മംഗലത്ത് സരോജിനി നേതൃത്വം നൽകി. ഏപ്രിൽ 24ന് ആനക്കോട്ടൂർ ഇളഞ്ചറയിൽ സമ്മേളനം നടക്കുമെന്ന് ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ അറിയിച്ചു.