ക്ഷയരോഗ ദിനാചരണം
Saturday 25 March 2023 1:07 AM IST
കരുനാഗപ്പള്ളി: ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് പുതിയകാവ് നെഞ്ച് രോഗ ആശുപത്രിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ക്ഷയരോഗദിനാചരണം നടത്തി. രാവിലെ ബോധവത്കരണ സന്ദേശ റാലിക്ക് ശേഷം നടന്ന ബോധവത്കരണ ദിനാചരണ പരിപാടി സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ കോട്ടയി ൽ രാജു അദ്ധ്യക്ഷനായി. കിടപ്പുരോഗികൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റുകളും വിതരണം ചെയ്തു. ഡോ.നീതു ജലീൽ, ഡോ.നഹാസ്, ഡോ.ബിജു സത്യൻ തുടങ്ങിയവർ ബോധവത്കരണ സന്ദേശം നൽകി. ആശുപത്രി വികസന കമ്മിറ്റി അംഗങ്ങളായ കെ.എസ്.പുരം സുധീർ, കോടിയാട്ട് രാമചന്ദ്രൻ പിള്ള, രാജു പണ്ടകശാല, അബ്ദുൽസലാം, നഴ്സിംഗ് സൂപ്രണ്ട് കനകമ്മ, കോ - ഓഡിനേറ്റർ രാധാകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു.