ഭിന്നശേഷി കുട്ടികൾക്ക് സഹായ ഉപകരണ വിതരണം
തൊടിയൂർ: സമഗ്രശിക്ഷാ കേരളം കരുനാഗപ്പള്ളി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികൾക്കുള്ള സഹായ ഉപകരണ വിതരണം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തിരവീന്ദ്രൻ അദ്ധ്യക്ഷയായി. തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ,കരുനാഗപ്പള്ളി ബി.ആർ.സി സ്പെഷ്യൽ എഡ്യുക്കേറ്റർ വസന്തകുമാരി എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി ബി.പി.സി സ്വപ്ന കുഴിത്തടത്തിൽ സ്വാഗതവും ഐ.ഇ.ഡി.സി ഇൻ ചാർജ് സതീഷ് കുമാർ നന്ദിയും പറഞ്ഞു. പ്രത്യേക പരിഗണന അർഹിക്കുന്ന 33 കുട്ടികൾക്ക് വീൽചെയർ ,ബഗ്ഗീസ്, ഫിസിയോ ബെഡ്, എയർ ബെഡ്, പാരലൽബാർ തുടങ്ങിയ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.
സമഗ്ര ശിക്ഷാ കേരളം പദ്ധതി പ്രകാരം കരുനാഗപ്പള്ളി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്ക് സി.ആർ.മഹേഷ് എം.എൽ.എ സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നു.