മോഹൻദാസ് കോളേജിൽ ത്രിദിന ദേശീയ സെമിനാർ
തിരുവനന്തപുരം:ആനാട് മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ കോർഡിനം ആക്ക 23 എന്ന ദേശീയ സെമിനാർ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ.സിസ തോമസ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ എം.സി.ഇ.ടി ഡയറക്ടർ ഡോ.ആശാലത തമ്പുരാൻ അദ്ധ്യക്ഷത വഹിച്ചു.എം.സി.ഇ.ടി പ്രിൻസിപ്പൽ ഡോ.ഷീല സ്വാഗതം പറഞ്ഞു.മാത്തമാറ്റിക്സ് എച്ച്.ഒ.ഡി ഡോ.മധുകർ മല്ലയ്യ ദേശീയ സെമിനാറിനെക്കുറിച്ച് വിശദീകരിച്ചു.വി.എൻ.ജി.പി ട്രസ്റ്റ് സെക്രട്ടറി റാണി മോഹൻദാസ് ആശംസയർപ്പിച്ച് സംസാരിച്ചു.പ്രൊഫ നിഷ നന്ദി രേഖപ്പെടുത്തി. ദേശീയ,അന്തർദ്ദേശീയതലത്തിൽ സ്പെയിൻ,കേംബ്രിഡ്ജ് സർവ്വകലാശാലകളിലെ ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രഗത്ഭരായ അദ്ധ്യാപകരും ഗവേഷണ വിദ്യാർത്ഥികളും സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
കാപ്ഷൻ:മോഹൻദാസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിട്ട്യൂഷൻ സെക്രട്ടറി റാണി മോഹൻദാസ് സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ.സിസ തോമസിനെ പൊന്നാട അണിയിക്കുന്നു.ഡോ.ആശാലത തമ്പുരാൻ ,ഡോ.ഷീല,ഡോ.മധുകർ മല്ലയ്യ എന്നിവർ സമീപം