ട്രാവൻകൂർ പാലസ് മുഖ്യമന്ത്രി സന്ദർശിച്ചു
Saturday 25 March 2023 3:14 AM IST
ന്യൂഡൽഹി: നവീകരണം നടക്കുന്ന ഡൽഹിയിലെ ട്രാവൻകൂർ പാലസ് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലാണ് ട്രാവൻകൂർ പാലസ്. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ സാംസ്കാരിക കേന്ദ്രമാക്കാനാണ് ഉദ്ദേശിക്കുന്നത്. സെമിനാർ ഹാൾ, കോൺഫറൻസ് റൂം, ആർട്ട് ഗ്യാലറികൾ, കഫറ്റേറിയ, ലൈബ്രറി റൂം, ആംഫി തിയേറ്റർ, ഔട്ട്ഡോർ എക്സിബിഷൻ ഏരിയ എന്നിവയുടെ നിർമ്മാണം ഏകദേശം പൂർത്തിയായി. ചീഫ് സെക്രട്ടറി വി.പി. ജോയ്, റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ, കേരള ഹൗസ് കൺട്രോളർ സി.എ. അമീർ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.